'സഞ്ചാരം' തുടങ്ങുന്നതിന് അദൃശ്യ കാരണമായ മമ്മൂക്ക | santhosh george kulangara | mammootty | sancharam
Автор: Kairali TV
Загружено: 2026-01-25
Просмотров: 974
Описание:
#kairalitv #kairalinews
'സഞ്ചാരം' തുടങ്ങുന്നതിന് അദൃശ്യ കാരണമായ മമ്മൂക്ക,അത് ആർക്കുമറിയാത്ത ഒരു 'ക്യാമറ' രഹസ്യം: സന്തോഷ് ജോർജ് കുളങ്ങര
'കേരളത്തില്‍ ആര്‍ക്കും ഇങ്ങനെയൊരു ക്യാമറ ഇറങ്ങിയ കാര്യം പോലും അന്ന് അറിയില്ലായിരുന്നു, പക്ഷെ മമ്മൂക്ക അറിഞ്ഞു. ഈ ക്യാമറ കൊണ്ടുവരാന്‍ ഷൗക്കത്തിനോട് പറഞ്ഞു'
സഞ്ചാരം ആരംഭിക്കുന്നതിന് പ്രകടമല്ലാത്ത കാരണക്കാരനായ ഒരു വലിയ മനുഷ്യന്‍ എന്റെ മുന്‍പിലുണ്ട്. അത് മമ്മൂക്കയാണ്. അദ്ദേഹത്തിന് പോലും അറിയാത്ത രഹസ്യമാണ്. മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്ന ക്യാമറയെ കുറിച്ച് ഷൗക്കത്ത് നേരത്തെ വേദിയില്‍ പറഞ്ഞല്ലോ, ആ ക്യാമറ വഴി തെറ്റി എന്റെ കയ്യില്‍ വന്നു. അതുവെച്ചാണ് ഞാന്‍ എന്റെ 'സഞ്ചാരം' ആരംഭിച്ചത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ചാരത്തിന്റെ തുടക്കനാളുകളിലാണ്. ലെന്‍സ്മാനിലാണ് അന്ന് എഡിറ്റ് നടക്കുന്നത്. സീരിയലുകളുടെ എഡിറ്റിനിടയില്‍ സമയം കിട്ടുമ്പോഴാണ് സഞ്ചാരം പോലെ ദുര്‍ബലമായ പരിപാടിയ്ക്ക് അവസരം കിട്ടുക. ഒരു ദിവസം ഞാന്‍ പതിവുപോലെ ആ സമയത്തിനായി സ്റ്റുഡിയോക്ക് പുറത്ത് വരാന്തയില്‍ കാത്തിരിക്കുകയാണ്. അപ്പോള്‍ ഷൗക്കു വന്നിട്ട് അന്ന് ലഭ്യമായ ഏറ്റവും ലേറ്റസ്റ്റ് മോഡല്‍ ക്യാമറയെ കുറിച്ച് പറഞ്ഞു. ആ ക്യാമറയുടെ ഗുണങ്ങളും അത് ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നത് എങ്ങനെയാകും എന്നെല്ലാം വിശദമായി വര്‍ണിച്ചു. അങ്ങനെയൊരു ക്യാമറ സ്വന്തമാക്കാനുള്ള അവസരം വന്നിട്ടുണ്ട് എന്നും പറഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞതിന് ശേഷം അവസാനമാണ് ആ ക്യാമറ ഇപ്പോള്‍ തന്റെ കയ്യില്‍ ഇല്ലെന്നും അത് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പിടിച്ചു വെച്ചിരിക്കുകയാണ് എന്നും പറയുന്നത്. കേരളത്തില്‍ ആദ്യമായി എത്തിയ ഡിവി ക്യാമറ ആയിരുന്നു അത്. അത് മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്നത് ആയിരുന്നു. കേരളത്തില്‍ ആര്‍ക്കും ഇങ്ങനെയൊരു ക്യാമറ ഇറങ്ങിയ കാര്യം പോലും അറിയില്ലായിരുന്നു, പക്ഷെ മമ്മൂക്ക അറിഞ്ഞു. ഈ ക്യാമറ കൊണ്ടുവരാന്‍ ഷൗക്കത്തിനോട് പറഞ്ഞു. ആ ആവശ്യപ്രകാരം കൊണ്ടുവരുന്ന വഴിയാണ് ക്യാമറ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.എയര്‍പോര്‍ട്ടില്‍ ക്യാമറ ഇറക്കണമെങ്കില്‍ ഇത്ര പൈസ വേണം, അത് എടുക്കാനുണ്ടെങ്കില്‍ നമുക്ക് ക്യാമറ ഇപ്പോള്‍ കൊണ്ടുവരാം. ഞാനും ഷൗക്കുവും കൂടി തിരുവനന്തപുരത്ത് പോയി ഒരു ദിവസം അധ്വാനിച്ച് ക്യാമറ പുറത്തിറക്കി. പിന്നീട് ആ ക്യാമറ മമ്മൂക്കയിലേക്ക് പോയില്ല, അത് എന്റേതായി മാറി. ആ ക്യാമറ കയ്യില്‍ കിട്ടിയ ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ നേപ്പാളിലേക്ക് പോയി. അക്കാലത്ത് വലിയ ക്യാമറ യൂണിറ്റിനൊപ്പം ആറേഴ് പേരെയും കൂട്ടി സഞ്ചാരം പോലൊരു പരിപാടി ഷൂട്ട് ചെയ്യാനായി പോകാനാകില്ല. ഡിവി ക്യാമറ പക്ഷെ വളരെ കോംപാക്ട് ആണ്. എനിക്ക് തനിയെ എല്ലാ കാര്യങ്ങളും ചെയ്യാനാകും. അങ്ങനെയാണ് സഞ്ചാരം യാഥാര്‍ത്ഥ്യമാകുന്നത്.
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM
Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: