1 January 2026
Автор: Anu Philip Varghese
Загружено: 2026-01-01
Просмотров: 27
Описание:
*അത്യുന്നതങ്ങളിൽ മഹത്വം! ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം!”*🌟
വിശുദ്ധ ക്രിസ്മസ് രാവിൽ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ്
കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി 2025, Christmas Night & Get Together ന്റെ ഭാഗമായി ഇടവക മാനേജിങ് കമ്മിറ്റിയിലെ അനുഗ്രഹീത കലാകാരന്മാർ അഭിമാനത്തോടെ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം.
ഈ സ്നേഹരാവ്
ക്രിസ്തുവിന്റെ ജനനസന്ദേശം ആത്മീയമായ സൗന്ദര്യത്തോടെയും കലാസമ്പത്തോടെയും അരങ്ങിലെത്തിക്കുന്ന ഒരു മനോഹരമായ ശ്രമമാണ്. ഈ കലാ വിരുന്നിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച വ്യക്തികൾ പലരും കലാ മേഖലകളിൽ വിവിധ തലങ്ങളിൽ മികവ് കരസ്ഥമാക്കിയവർ ആണെന്നുള്ളത് ഏറ്റവും പ്രശംസീനീയമാണ്.
ഈ ദൃശ്യാവിഷ്കാരത്തിന്റെ ആശയാവിഷ്കാരവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് വിവിധ കലാ സംസ്കാരിക സമിതികളിൽ കേരളത്തിലും പ്രവാസ ലോകത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരൻ ശ്രീ. റൂബിൻ ആർ. ജേക്കബ് ; അരങ്ങിലും അണിയറയിലും കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്ന വിധത്തിൽ ചായവും ചമയവും ഒരുക്കിയ ശ്രീ. ജോമോൻ (കെ. ജി. വർഗീസ് ) എന്നിവർക്ക് ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ.
വിശുദ്ധ യോസേഫിന്റെ കഥാപാത്രത്തെ അത്യന്തം ഗൗരവത്തോടെയും വിശ്വാസസമ്പത്തോടെയും അവതരിപ്പിച്ച *ശ്രീ . റെജി സി. ഉലഹന്നാൻ*, അഭിനയരംഗത്ത് തന്റെ മുൻകാല പ്രവർത്തനപരിചയം വളരെക്കാലത്തിനു ശേഷം മനോഹരമായി കാഴ്ചവെച്ചു.
മാതൃസ്നേഹത്തിന്റെ കരുണയും നിഷ്കളങ്കതയും നിറഞ്ഞ മറിയമായി വേദിയിൽ തെളിയുന്ന ശ്രീമതി. അലക്സി റെജി .
ദൈവജ്ഞാനത്തിന്റെ പ്രതീകങ്ങളായ മൂന്നു വിദ്വാന്മാരായി വേഷമണിയുന്ന, കേരള സംസ്ഥാനം യുവജനോത്സവ തലത്തിലും ജില്ലാ തലങ്ങളിലും നാടക കലയിൽ മികവ് തെളിയിച്ചു പുരസ്ക്കാരം നേടിയ ശ്രീ. ബിനോയി (ഗീവറുഗീസ് ഫിലിപ്പ്) ; ബാഹ്യ കേരളം- ഭിലായ് ദേവാലയ ആത്മീയ സംഘടനകളിലെ നേതൃ പാടവം ശ്രീ. ഉമ്മൻ ബെന്നി ; വിവിധ ദേവാലയങ്ങളിൽ ഗാനമേള ഗായകനായി, കൊയറുകളിലും ക്രിസ്മസ് കരോളുകളിലും ഗാനങ്ങൾ ആലപിച്ച് പ്രാവീണ്യം തെളിയിച്ചിട്ടുള്ള സമർപ്പിത കലാകാരൻ ശ്രീ. സണ്ണി കവിയൂർ എന്നിവർ.
ബേത്ലഹേമിലെ ശാന്തരാവിന്റെ സാക്ഷികളായ മൂന്ന് ആട്ടിടയന്മാരായി ഹൃദയസ്പർശിയായ അവതരണം നൽകുന്ന, ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സമിതികളിലെ പ്രവർത്തന മികവ് കരസ്ഥമാക്കിയ ശ്രീ. അനു ഫിലിപ്പ് വർഗീസ് ; ചെറുനാടക രചനയിലൂടെ കലാരംഗത്ത് ശ്രദ്ധേയൻ, മാസികാ എഡിറ്ററായി സാഹിത്യ-സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ച ശ്രീ. ടോജി തോമസ് , MGOCSM പ്രവർത്തനങ്ങളിലൂടെ മുന്നണിയിലേക്കുയർന്ന കൗമാരക്കാരൻ ജോഹാൻ ജോസ് തരകൻ എന്നിവർ,
സ്വർഗ്ഗീയ സന്ദേശത്തിന്റെ ദൂതന്മാരായ മാലാഖമാരായി വേദിയിൽ ദൈവിക സൗന്ദര്യം പകരുന്ന ജാനറ്റ് എലിസബേത്ത് സനു, മീവൽ മറിയം സുബു എന്നിവർ ഈ ദൃശ്യാവിഷ്കാരത്തെ സമ്പൂർണ്ണമാക്കുന്നു.
ഈ ആവിഷ്‌കാരത്തിന്റെ പിന്നണിയിൽ, വിഷയത്തെ ആഴത്തിൽ മനസ്സിലാക്കി സൃഷ്ടിപരമായ ചിന്തയും ദൃഢമായ തീരുമാനങ്ങളിലൂടെ ഈ സംരംഭത്തെ വിജയത്തിലേക്ക് നയിച്ച ഡാനിയേൽ തോമസ് , ജോസ് തരകൻ , ജീവ് ജേക്കബ് , ജിനു വർഗീസ്, ജിനോ ജേക്കബ് , സനു ജോൺ , സുബു ജോർജ് ഇവരുടെയൊക്കെയും അർപ്പണവും പരിശ്രമവും ചേർന്നതാണ് “ഈ സ്നേഹരാവ്”.
ഈ അവതരണം ഓരോ ഹൃദയത്തിലും ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും നിറയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ…
ഏവർക്കും സ്നേഹത്തോടെ
Merry Christmas & Happy New Year 💥💥💥
*2025 SGOC Managing Committee, Abu Dhabi*🌹
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: