En Mandahasam Chandrikayayenkil Karaoke With Lyrics എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ കരോക്കെ ലിറിക്‌സ്
Автор: Karaoke Artist
Загружено: 2025-04-13
Просмотров: 8847
Описание:
En Mandahasam Chandrikayayenkil Karaoke With Lyrics എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ കരോക്കെ ലിറിക്‌സ്
.
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ
എന്നും മാധവമുണർന്നേനേ
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
.
എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ
നിൻ മോഹപുഷ്പകം അലങ്കരിക്കാം
എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ
നിൻ മോഹപുഷ്പകം അലങ്കരിക്കാം
നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
.
സുന്ദര വാസന്ത മന്ദസമീരനായ്
നിൻ ജാലകങ്ങളെ തൊട്ടുണർത്താം
സുന്ദര വാസന്ത മന്ദസമീരനായ്
നിൻ ജാലകങ്ങളെ തൊട്ടുണർത്താം
തൂമിഴി താമര പൂവിതൾത്തുമ്പിലെ
തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ നിന്നിൽ
എന്നും പൗർണ്ണമി വിടർന്നേനേ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: