മൂവാളം കുഴി ചാമുണ്ഡി അമ്മ
Автор: VR PHOTOGRAPHY
Загружено: 2025-11-19
Просмотров: 690
Описание:
മൂവാളം കുഴി ചാമുണ്ടി തെയ്യം:
ദേവിയെ എടമന തന്ത്രി പണ്ട് ചെമ്പു കുടത്തില്‍ ആവാഹിച്ച ശേഷം മൂന്നാള്‍ ആഴത്തില്‍ താഴ്ത്തിയപ്പോള്‍ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി. മൂന്ന്‍ ആളുടെ ആഴത്തിലുള്ള കുഴിയില്‍ നിന്ന് എഴുന്നേറ്റ എന്നര്‍ത്ഥത്തില്‍ ആണ് മൂവാളം കുഴി ചാമുണ്ടി എന്ന പേര് വന്നത്.
എടമന തന്ത്രിയാല്‍ ചെമ്പു കുടത്തില്‍ ആവാഹിക്കപ്പെട്ടതിനാല്‍ തന്ത്രിമാരെയും ചെമ്പ് കുടത്തെയും ദേവിയുടെ അരങ്ങില്‍ അനുവദിക്കാറില്ല. കഠിനമായ കോപത്താല്‍ തൻ്റെ ശക്തി കൊണ്ട് പാതാളത്തില്‍ നിന്ന് ചെമ്പ് കുടത്തെ പിളര്‍ന്നു കൊണ്ട് അവതരിച്ച ദേവി അതീവ രൌദ്രതയുള്ളവളാണ്. കോപം മൂത്ത് കണ്ണില്‍ കാണുന്നവരെയൊക്കെ തൻ്റെ ആയുധങ്ങള്‍ കൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. മൂന്ന്‍ തരം വര്‍ണ പലിശ, വില്ലും ശരക്കോലും, വ്യത്യസ്ത തരം വാളുകള്‍ തുടങ്ങിയവയാണ് ദേവി ആയുധങ്ങള്‍ ആയി ഉപയോഗിക്കുന്നത്.മലയൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.ശാലിയാർക്കു കുലദേവത ആണ് ഈ ദേവി.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: