15 വർഷങ്ങൾക്ക് ശേഷം തുറന്ന വന പാതയിലൂടെ XUV 300 Via Mamalakandam Kuruthikudy Mankulam Offroad Opened
Автор: Thodupuzha Vibes
Загружено: 2023-12-18
Просмотров: 1053
Описание: ഈ യാത്രയെ കുറിച്ച് പറയാൻ ആണെങ്കിൽ അത് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു ഭയം ഇപ്പോഴും ഉണ്ട്. കോടതി വിധി വന്ന് ഇങ്ങനൊരു വഴി തുറന്നു എന്നറിഞ്ഞപ്പോൾ വന്നതാണ് ഞങ്ങൾ. വലിയ ഓഫ്‌റോഡ് ഒന്നും കാണില്ല എന്ന് ഓർത്ത് ഞങ്ങൾ വന്നത് എന്റെ XUV 300 വണ്ടിയുമായി ആണ്. മാമലകണ്ടം ചെക്ക്പോസ്റ്റ് ൽ എത്തിയപ്പോൾ തന്നെ ജീപ്പ് ഓടിക്കുന്നവർ പറഞ്ഞു ഈ വണ്ടിയിൽ പോകുന്നത് നല്ല റിസ്ക് ആണ് വേണെങ്കിൽ പോയി നോക്കിക്കോ എന്ന്. എന്തായാലും വന്നതല്ലേ എന്ന് ഓർത്ത് ഞങ്ങൾ രണ്ടും കല്പ്പിച്ചു പോയ ഒരു യാത്ര ആണ് ഇത്. ധാരാളം ആനകൾ ഉള്ള ഒരു വഴി കൂടി ആണ് ഇത്. ഇടയ്ക്ക് പെട്ടു പോയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റാത്ത വലിയൊരു കാടിനുള്ളിൽ കൂടിയാണ് ഈ യാത്ര. പോകുന്ന വഴിയിൽ പലരും മുന്നോട്ട് പോകുന്നത് വലിയ റിസ്ക് ആണെന്ന് പറഞ്ഞു എന്നാൽ അത് വഴി ജീപ്പിൽ വന്ന കുറച്ചു പ്രദേശവാസികൾ ഞങ്ങളോട് പറഞ്ഞു പുറകിലേക്ക് പോകുന്നതും പാടാണ് അതുകൊണ്ട് മുന്നോട്ട് തന്നെ പൊയ്ക്കോ ഒന്ന് രണ്ട് വണ്ടി പോകാൻ പാടുള്ള സ്ഥലങ്ങൾ ഉണ്ട് അത് കഴിഞ്ഞു കിട്ടിയാൽ കുഴപ്പമില്ലെന്ന് പറഞ്ഞു അതുകൊണ്ട് അവസാനം ഞങ്ങൾ പോകാൻ തന്നെ തീരുമാനം എടുത്തു. കൂടെ ഉള്ളവർ വഴിയിൽ ഒരുപാട് തവണ ഇറങ്ങിയും കേറിയും വണ്ടി പോകാനുള്ള വഴിയും പറഞ്ഞ് അത്രക്ക് ശ്രദ്ധിച്ചായിരുന്നു ഞങ്ങളുടെ യാത്ര. പല ഇടങ്ങളിൽ വണ്ടിയുടെ അടി ഇടിക്കുകയും വണ്ടി മുന്നോട്ടും പുറകോട്ടും എടുക്കാൻ പറ്റാത്ത സ്ഥിതി വരെ ഉണ്ടായി. പുറത്ത് ഇറങ്ങി നിൽക്കുമ്പോൾ തന്നെ നല്ല ആന ചൂര് അറിയാൻ പറ്റുന്നുണ്ടായിരുന്നു ഞങ്ങൾക്ക്. തൊട്ട് അടുത്ത് എവിടെയോ ഞങ്ങൾ കാണാതെ എന്നാൽ ഞങ്ങളെ ശ്രദിച്ചുകൊണ്ട് ആന നിൽപ്പുണ്ടെന്ന തോന്നൽ ശേരിക്കും ഞങ്ങളെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു. നല്ല പൊക്കമുള്ള കുറഞ്ഞത് ഒരു ബൊലേറോ വണ്ടി എങ്കിലും ഇല്ലാതെ ഒരു കാരണവശാലും അത് വഴി പോകാൻ ശ്രേമിക്കരുത് എപ്പോൾ വേണെങ്കിലും പെട്ടു പോകാം. ഞങ്ങളുടെ യാത്രയിലെ സത്യസന്ധമായി കാര്യങ്ങൾ ആണ് ഞാൻ ഇവിടെ കുറിച്ചിരിക്കുന്നത്. എല്ലാം കാര്യങ്ങളും നോക്കിയിട്ട് മാത്രം ഇതുപോലുള്ള വഴിക്ക് യാത്ര ചെയ്യാൻ ശ്രേമിക്കുക. നന്ദി
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: