സ്വാദിഷ്ടമായ നാടൻ ഞണ്ട് കറി | Crab Curry Recipe in Malayalam
Автор: Sdk. Azhiyur
Загружено: 2026-01-10
Просмотров: 51
Описание:
സ്വാദിഷ്ടമായ നാടൻ ഞണ്ട് കറി | Crab Curry Recipe in Malayalamആവശ്യമായ ചേരുവകൾ :–
അധികം വലുപ്പമില്ലാത്ത ഞണ്ട് – 5 എണ്ണം
സവാള – 4 എണ്ണം (സ്ലൈസ് ചെയ്തത്)
തക്കാളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – ഒരു ചെറിയ കഷ്ണം (അരിഞ്ഞത്)
വെളുത്തുള്ളി – 5 അല്ലി (അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (നീളത്തിൽ മുറിച്ചത്)
കറിവേപ്പില – 2 തണ്ട്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടീസ്പൂൺ
മസാലകൾ :–
കാശ്മീരി മുളക് പൊടി – 1½ സ്പൂൺ
മഞ്ഞൾപൊടി – ½ സ്പൂൺ
മല്ലിപ്പൊടി – 3 സ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
👩🍳 തയ്യാറാക്കുന്ന വിധം :–
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക.
അതിലേക്ക് അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് പച്ചമണം പോകുന്നതുവരെ വറുക്കുക.
ശേഷം സവാള ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.
മുറിച്ചുവെച്ച ഞണ്ട് ചേർത്ത് നന്നായി ഇളക്കുക.
തുടർന്ന് തക്കാളിയും പച്ചമുളകും ചേർത്ത് മൂടി വെച്ച് വേവിക്കുക.
ഞണ്ട് നന്നായി വെന്തതിന് ശേഷം
മുളക് പൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
ചേർത്ത് നല്ലതുപോലെ ഇളക്കുക.
ഇനി ഗരം മസാല, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് 5 മിനിറ്റ് കൂടി വേവിക്കുക.
തീ ഓഫ് ചെയ്ത് ചൂടോടെ സെർവ് ചെയ്യാം 😋
💡 ടിപ്പുകൾ :–
ഞണ്ട് നന്നായി കഴുകി വൃത്തിയാക്കിയതായിരിക്കണം
വെള്ളം ചേർക്കേണ്ടതില്ല, ഞണ്ടിന്റെ വെള്ളം തന്നെ മതിയാകും
ചപ്പാത്തി, ചോറ്, കപ്പ എന്നിവയ്‌ക്കൊപ്പം അത്യുത്തമം
#ഞണ്ട്‌കറി #CrabCurryMalayalam #SeafoodRecipe #NadanRecipe #KeralaStyleCrabCurry #EasyCooking
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: