90% കുന്നുകൾക്കും സംരക്ഷണപദവി നഷ്ടമാകും, 'ഹരിത ശ്വാസകോശം' ഖനന ഭീഷണിയിൽ: ഇല്ലാതാകുമോ ആരവല്ലി?
Автор: Mathrubhumi
Загружено: 2025-12-23
Просмотров: 337
Описание:
300 വർഷം പഴക്കമുള്ള അതായത് ഹിമാലയത്തേക്കാൾ പഴക്കമുള്ള ആരവല്ലിയിലെ കുന്നുകൾ ഇനിമുതൽ കുന്നുകളല്ല. തീരുമാനിച്ചത് സുപ്രീംകോടതിയാണ്. ഡൽഹി മുതൽ രാജസ്ഥാൻ വരെയായി 700 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന വടക്കൻ മേഖലയുടെ സംരക്ഷണകവചം, ഹരിതശ്വാസകോശമെന്നറിയപ്പെടുന്ന ആരവല്ലി മലനിരകൾ പ്രതിസന്ധിയിലാണ്. സുപ്രീം കോടതി അംഗീകരിച്ച ഈ നിർവചനം ആരവല്ലിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമോ എന്ന ഭീതിയിലാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും. എന്താണ് ആരവല്ലി വിവാദം? വിശദമായി പരിശോധിക്കാം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ. ഗവായ്, കെ. വിനോദ്ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് അംഗീകരിച്ചത്. ഭൂനിരപ്പിന് 30 മീറ്റർ ഉയരത്തിലുള്ള, നാല് ഡിഗ്രി ചരിവുള്ള ഏതൊരു ഭൂപ്രതലവും കുന്ന് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സുപ്രീം കോടതി അംഗീകരിച്ച ഉത്തരവ് അനുസരിച്ച് ഭൂനിരപ്പിൽ നിന്ന് നൂറ് മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലുള്ളവ മാത്രമേ ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വരൂ. ഈ നിർവചനത്തിൽപ്പെടാത്തവയൊന്നും ആരവല്ലി കുന്നുകളായി കണക്കാക്കില്ല. ആരവല്ലിയുടെ കുന്നുകളിൽ ഭൂരിഭാഗവും നൂറുമീറ്ററിൽ താഴെ മാത്രം ഉയരത്തിലുള്ളവയാണ്. ആ സാഹചര്യത്തിൽ ഈ നിർവചനം ഖനനത്തിന് വഴിതുറക്കുന്നു എന്നതാണ് ഉയരുന്ന ആശങ്ക.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#aravallihills
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: