Tathva|തത്വ:|Trending Malayalam New Ayyappa Song|Vineeth Sreenivasan|kovilloorIndrajith|Sabarimala|
Автор: Vasudevam
Загружено: 2025-12-07
Просмотров: 65160
Описание:
Lyrics & Music -Kovilloor Indrajith https://www.instagram.com/kovilloor_i...
#devotionalsong #ayyappasong #hindudevotionalsong #music #song #vineethsreenivasan #mgsreekumar_ayyappa_devotional_songs #sabarimala
lyrics 👇👇
കലിയുഗവരദാ അയ്യപ്പാ
അടിയന് നീയേ അയ്യപ്പാ
അസുരവിനാശനനയ്യപ്പാ
ആശ്രിതരക്ഷകനയ്യപ്പാ
ശ്രീഹരി ഹരസുതനേ
അറിവിൻ ഗിരിവരനേ
അകമിതിൽ നീ വരണേ
എൻ അയ്യപ്പാ...
അനുദിനമതിവ്യതിനം
ധ്രുതഗതിനിണവേഗം
അവിടുന്നിനി അഭയം
എൻ അയ്യപ്പാ..
മാമല കേറാനടിയങ്ങൾ
ഇരുമുടി കരമതിലേന്തുമ്പോൾ
ഇനിയൊരു തണലും
ഉയിരിൻ ഉണർവും
വരുവതിനടിയനിൽ തുണയിനി നീയേ..
തുടരും തളരാതുടലും മനവും
കാനന വഴികളിൽ ശരണം വിളിയാൽ..
( ശ്രീഹരി ഹര സുതനേ..)
പമ്പയിൽ നീരാടി
സന്നിധി ചേരുമ്പോൾ
ചൊരിയേണെ വരമെന്നിൽ
തിരുരൂപം കാണാനായ് (2)
കരിമലകഠിനമതടിമുടിയങ്ങനെ
കയറുമ്പോൾ
കളകളമൊഴുകണ തെളിനീരുറവതൻ
നിറവാണേ..
അണയണമകമതിലെരിയണതിരിയുടെ
കരികുറിതൊട്മടിവെടിയണമിനിപല
പഴുതുകളഴിയണംപതിനെട്ടുപടികൊണ്ട തത്വമത് വിടരണമുലകതിനുതകേ..
വില്ലാളിവീരനേ വീരമണികണ്ഠനേ
ഭൂലോകനാഥനേ ഭൂമിപ്രപഞ്ചനേ
ഏഴർക്കുതോഴനേ ഏകാന്തവാസനേ
കൈവല്ല്യമൂർത്തിയേകൺകണ്ടദൈവമേ..
( ശ്രീഹരി ഹര സുതനേ..)
കലിയുഗവരദാ അയ്യപ്പാ
അടിയന് നീയേ അയ്യപ്പാ
അസുരവിനാശനനയ്യപ്പാ
ആശ്രിതരക്ഷകനയ്യപ്പാ
കാക്കണമേ അയ്യാ
ശ്രീ ശബരീശ്വരനേ..
പതനങ്ങൾ ശരമായി
പതിയ്ക്കാതെൻ അകതാരിൽ.. (2)
കെട്ടുംകെട്ടി പൊൻപതിനെട്ടിൻ പടവേറി
എന്നിലെ നിന്നേ നിന്നരുളാലേ കണ്ടേ ഞാൻ..
അഗതികൾക്കുടയവനിരുമുടിപ്രിയനിരുളകലണമഴുതയിലൊഴുകണമഴലുകൾ
വഴികളിലിടറരുതൊരുപദമടിയിനി അതിരുകളിളകണം കെടുതികളൊടുങ്ങണം.
ഓംകാരമൂർത്തിയേ ബ്രഹ്‌മാണ്ഡദേവനേ
ധർമ്മസ്വരൂപനേ ജാതിക്കതീതനേ
കോവില്ലൂരയ്യനേ കാലാന്തകായനേ ശ്രീഭൂതനാഥനേ പന്തളത്തുരാജനേ
( ശ്രീഹരി ഹര സുതനേ..)
കലിയുഗവരദാ അയ്യപ്പാ
അടിയന് നീയേ അയ്യപ്പാ
അസുരവിനാശനനയ്യപ്പാ
ആശ്രിതരക്ഷകനയ്യപ്പാ
വൃശ്ചിക നാളുകളിൽ വിടരും കണ്ണുകളാൽ
ഈ നെഞ്ചോരം വല്ലാതെ ചേർന്നോനെ
കാണാനായ്... (2)
വീണ്ടും വീണ്ടും എത്തീടും അടിയങ്ങൾ
കോമള രൂപനെ കണ്ടു വണങ്ങാൻ കൊതിയോടെ...
മനിതനിൽപെരുകണമതകുലനിറവെറി തുലയണമിനിമതി കുടിലതകുരുതികൾ
വിതയണമകമതിൽ ഇടമിനി അൻപിന്
കരുതലിൻകനിവിന് ഉറ്റവനുയിരിന്
വില്ലിനുവിരുതാ വിപിനനിവാസാ തിലകാചിതനേ തൃഭുവനഗുരുവേ
അഖണിതരൂപാ പ്രണവാത്മകനേ
ത്രിതജനപാലാ ധനുജാന്തകനേ
( ശ്രീഹരി ഹര സുതനേ..)
വരനേ പാർവണ സുതനേ
തരളിത ഹൃദ്പദമടിയനൊരഭയം,
പൊരുളേ തിരുസവിധം
നിന്നനുചിതമൊരുവരം തരണേ....
ഇരുളിൽ തളിരിടുമുയിരിൻ തീയേ
കനിവിൻ നിറവാൽ തുടരേ,
ദിനവും നറുശരിതൻമലർ വിടരണമവനിയിൽ വിഭുവേ...!
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: