Viksit Bharat—Guarantee for Rozgar & Ajeevika Mission (Gramin) VB—G RAM G) Act 2025 | വിബി-ജി റാം ജി
Автор: PIB Kerala
Загружено: 2025-12-22
Просмотров: 10393
Описание:
ഇന്ത്യയുടെ ഗ്രാമീണ തൊഴിൽ നയത്തിൽ സുപ്രധാനമായ മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട്, 2025-ലെ വിക്‌സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) അഥവാ (VB—G RAM G) ബില്ലിന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഈ നിയമം ഗ്രാമീണ കുടുംബങ്ങൾക്കുള്ള തൊഴിലുറപ്പ് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസമായി വർധിപ്പിക്കുന്നു. ശാക്തീകരണം, ഉൾക്കൊള്ളുന്ന വളർച്ച, വികസന പദ്ധതികളുടെ ഏകീകരണം, സേവനവിതരണത്തിന്റെ പൂർണത എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, സമൃദ്ധവും കരുത്തുറ്റതുമായ, സ്വയംപര്യാപ്തമായ ഗ്രാമീണ ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഗ്രാമീണ തൊഴിൽ വികസന ചട്ടക്കൂടിൽ നിർണായകമായ പരിഷ്കാരങ്ങൾ വരുത്തുന്നതാണ് VB—G RAM G നിയമം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA), 2005-ൻ്റെ പരിണാമത്തിലെ അടുത്ത ഘട്ടമാണ് VB—G RAM G എന്ന് കേന്ദ്ര മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വെറുമൊരു ക്ഷേമപദ്ധതിയെന്നതിലുപരി, ഗ്രാമീണ തൊഴിലിനെ വികസനത്തിനുള്ള സംയോജിത മാർഗ്ഗമായി മാറ്റാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഇത് ഗ്രാമീണ കുടുംബങ്ങളുടെ വരുമാന സുരക്ഷ ശക്തിപ്പെടുത്തുകയും, ഭരണസംവിധാനവും ഉത്തരവാദിത്വ സംവിധാനങ്ങളും ആധുനികമാക്കുകയും, ഈടുനിൽക്കുന്നതും ഉൽപ്പാദനക്ഷമവുമായ ഗ്രാമീണ ആസ്തികളുടെ സൃഷ്ടിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
അതുവഴി സമ്പന്നവും സ്ഥിരതയുള്ളതുമായ ഗ്രാമീണ ഇന്ത്യക്ക് അടിത്തറയിടുന്നു. അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള മുതിർന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഈ നിയമം ഉറപ്പാക്കുന്നു . വിത്തുവിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി കാലയളവുകളിൽ ആവശ്യമായ കർഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, ഒരു സാമ്പത്തിക വർഷത്തിൽ ആകെ 60 ദിവസത്തിൽ കവിയാത്ത ഇടവേള പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ഈ നിയമം അധികാരം നൽകുന്നു. ഈ നിയമം കേന്ദ്രപിന്തുണയുള്ള പദ്ധതിയായി നടപ്പാക്കുന്നു. നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാന ഗവണ്മെന്റുകൾ ഇത് വിജ്ഞാപനം ചെയ്ത് പ്രാവർത്തികമാക്കും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 60:40 എന്ന അനുപാതത്തിലും, വടക്കുകിഴക്കൻ-ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 90:10 എന്ന അനുപാതത്തിലും, നിയമസഭകളില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങൾക്ക് 100% കേന്ദ്രധനസഹായത്തിലുമാണ് ചെലവ് പങ്കിടുന്നത്. എല്ലാ പ്രവൃത്തികളും അടിത്തട്ടിൽനിന്നു മുകളിലേക്ക് എന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും വിക്സിത് ഭാരത് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്കിലേക്ക് സംയോജിപ്പിക്കും. ഇത് വ്യത്യസ്ത പ്രാദേശിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി നിർണായകമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളുടെ പരിപൂർണത ലക്ഷ്യമിട്ടുള്ളതാണ്. എല്ലാ പ്രവൃത്തികളും വിക്സിത് ഗ്രാമപഞ്ചായത്ത് പദ്ധതികളിൽ (VGPP) നിന്നാണ് ഉത്ഭവിക്കുന്നത്. ഇവ ഗ്രാമപഞ്ചായത്ത് തലത്തിൽ പങ്കാളിത്ത പ്രക്രിയകളിലൂടെ തയ്യാറാക്കുകയും ഗ്രാമസഭ അംഗീകരിക്കുകയും ചെയ്യുന്നു (വകുപ്പുകൾ 4(1)–4(3)). ഈ സംയോജിത ആസൂത്രണ സംവിധാനം വഴി മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും. ഭരണപരമായ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാവുന്ന തുകയുടെ പരിധി 6 ശതമാനത്തിൽ നിന്നും 9 ശതമാനമായി ഉയർത്തി. ഇത് കൂടുതൽ ജീവനക്കാരെ നിയമിക്കാനും, അവർക്ക് മികച്ച പരിശീലനം നൽകാനും, സാങ്കേതിക ശേഷി വർദ്ധിപ്പിക്കാനും, ഫീൽഡ് തലത്തിലുള്ള പിന്തുണ ഉറപ്പാക്കാനും സഹായിക്കും.
ഇതുവഴി പദ്ധതിയുടെ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈവരിക്കാൻ സ്ഥാപനങ്ങൾക്ക് സാധിക്കും. 2025-ലെ വിക്‌സിത് ഭാരത് - റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) നിയമം പാസാക്കുന്നത് ഇന്ത്യയുടെ ഗ്രാമീണ തൊഴിലുറപ്പിന്റെ സുപ്രധാനമായ പുനരുജ്ജീവനത്തെയാണ് സൂചിപ്പിക്കുന്നത്. വികസന പദ്ധതികളുടെ ഏകോപനത്തിലൂടെയും എല്ലാവരിലും സേവനങ്ങൾ എത്തിക്കുന്നതിലൂടെയും ഗ്രാമീണ തൊഴിലിനെ വെറുമൊരു പദ്ധതിയെന്നതിലുപരി ശാക്തീകരണത്തിനും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുമുള്ള തന്ത്രപരമായ മാർഗ്ഗമായി ഈ നിയമം മാറ്റുന്നു.
#125days_RozgarKiNayiGuarantee #125daysGuarantee_G_RAM_G #ViksitBharat_G_RAM_G #MoRD #RuralEmployment #SchemesofRD #VB_GRAMG #VBGRAMG #ViksitBharatG_RAM_G #ViksitBharat_GRAMG
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: