ഗുരുവായൂരിൽ ദർശനസമയം കൃത്യമായി പ്ലാൻ ചെയ്തു പോകാം Guruvayur all details of pooja & darsan timing
Автор: TheerthaYathra
Загружено: 2025-06-03
Просмотров: 93507
Описание:
ഗുരുവായൂരാലമ്പലത്തിലെ നിർമാല്യം മുതൽ രാത്രി നടയടക്കുന്നതു വരെയുള്ള ചടങ്ങുകൾ എന്തൊക്കെയാണ്, എപ്പോഴൊക്കെയാണ്, ദർശനത്തിനായി നട എപ്പോൾ തുറക്കും എന്നീ കാര്യങ്ങളെ പറ്റി മനസ്സിലാക്കിയാൽ നമുക്ക് മനസ്സമാധാനത്തോടെ വരി നിൽക്കാനും ആ സമയം ഭഗവത് സ്മരണക്കായി ചിലവഴിക്കാനും സാധിക്കും.
ഈ വീഡിയയിൽ ഗുരുവായൂരിലെ ഒരു ദിവസത്തെ എല്ലാ പൂജകളും ചടങ്ങുകളും, ദർശനത്തിനുള്ള അവസരങ്ങളുമെല്ലാം സമയക്രമം ഉൾപ്പെടെ കൃത്യമായി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് പോലെ തന്നെ ഏതെങ്കിലും പ്രത്യേക പൂജക്ക് ശേഷം ദർശനം നടത്താനോ, അധികം തിരക്കില്ലാത്ത സമയം ഏതെന്നുമനസ്സിലാക്കാനോ അല്ലെങ്കിൽ സാധാരണയിലും വേഗത്തിൽ ക്യൂ നീങ്ങുന്ന സമയം ഏതെന്നു മനസ്സിലാക്കി ദർശനം പ്ലാൻ ചെയ്യാനോ ഈ വീഡിയോ നിങ്ങളെ സഹായിക്കും. ഇതിനു മുൻപുള്ള വിഡിയോയിൽ ക്ഷേത്രത്തിലേക്കെത്താനുള്ള യാത്രാ മാർഗ്ഗങ്ങൾ, പാർക്കിംഗ് , ദേവസ്വം വക താമസ സൗകര്യങ്ങൾ, പിന്നെ ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവുമെല്ലാം നിങ്ങൾ കണ്ടു മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു, കാണാത്തവർക്കായി, ദാ മുകളിൽ ആ വീഡിയോ ലിങ്ക് ചെയ്തിട്ടുണ്ട്
ഗുരുവായൂരിൽ സധാരണ ദിവസങ്ങളില്‍ അഞ്ചു പ്രധാന പൂജകളും മൂന്നു ശീവേലിയും ഉള്‍പ്പടെ പന്ത്രണ്ടു ദര്‍ശനങ്ങളെന്നറിയ്പ്പെടുന്ന പൂജകളാണു നടക്കുന്നത്. ഉദയാസ്തമന പൂജയുണ്ടങ്കില്‍ പൂജയുടെ എണ്ണം ഇരുപത്തിയൊന്നകും.
പുലര്‍ച്ചെ മൂന്നുമണിക്കാണ് പള്ളിയുണർത്തൽ. അതിനു മുൻപ് രണ്ടു മണിയോടെ തന്നെ കീഴ്‌ശാന്തിമാർ കുളിച്ചു വന്നു നട തുറക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തും. കൃത്യം മൂന്നുമണിക്ക് ക്ഷേത്രാങ്കണത്തിലെ നാഴിക മണിയടിക്കുമ്പോൾ മേൽശാന്തി, ശ്രീകോവില്‍ നട തുറന്നു ഭഗവാനെ പള്ളിയുണർത്തുന്നു
മൂന്നു മണിക്ക് തന്നെ നിർമാല്യദർശനം ആരംഭിക്കുകയായി. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെയും മാലകളോടെയും ഭഗവാനെ കണ്ടു തൊഴുന്നതിനാണ് നിർമാല്യദർശനം എന്ന് പറയുന്നത്. വ്യാഴ,ബുധ ഗ്രഹ ദോഷമുള്ളവര്‍ക്ക് നിര്‍മ്മാല്യ ദര്‍ശനം ഏറ്റവും ഗുണകരമാണു. പണ്ടു കാലങ്ങളിൽ ഏതാനും നിമിഷങ്ങൾ മാത്രമാണ് നിർമാല്യ ദർശനം അനുവദിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇപ്പോൾ മൂന്നു മണിമുതൽ ഏകദേശം മൂന്നേകാൽ വരെ ദർശനം സാധ്യമാണ്.
നിർമാല്യ ദർശനത്തെ തുടർന്ന് 3.20 ഓടെ തലേ ദിവസത്തെ ആടയാഭരണങ്ങള്‍ നീക്കിയ ശേഷം തൈലാഭിഷേകം നടക്കും. തൈലാഭിഷേകം കഴിയുമ്പോളാണ് വാകചാര്‍ത്ത്. തുടര്‍ന്ന് ശംഖാഭിഷേകം ആണു. മൂന്നേമുക്കാലോടെ മലർനിവേദ്യം ആരംഭിക്കുകയായി. തുടർന്ന് അരമണിക്കൂറോളം ഭക്തർക്ക് ഭഗവാനെ ദർശിക്കാൻ അവസരം ലഭിക്കുന്നു.
നാലരക്ക് ഉഷനിവേദ്യമാണ്. ഉഷനിവേദ്യം കഴിയുമ്പോൾ നട വീണ്ടും തുറന്ന് ഒരു മണിക്കൂർ നേരത്തോളം ദർശനം അനുവദിക്കുന്നു.
ഏതാണ്ട് ആറുമണിയോടെ എതിരേറ്റു പൂജയായി. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഇടത്തരികത്തുകാവിൽ ഭഗവതി എന്നിവർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. പിന്നെ പത്തോ ഇരുപതോ മിനിറ്റ് തൊഴാനായി ഭക്തരെ ഉള്ളിലേക്ക് കടത്തിവിടും .
ആറരക്കാണ് ശീവേലി തുടങ്ങുന്നത്. ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ ശീവേലി കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട പൂജകൾ ആരംഭിക്കുകയായി.
സാധാരണ ദിവസങ്ങളിൽ തുടർന്ന് ഏതാണ്ട് ഏഴേമുക്കാൽ അല്ലെങ്കിൽ എട്ടുമണിയോടെ പന്തീരടി പൂജക്കും അഭിക്ഷേകത്തിനുമായി ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുന്നു. 9 മുതൽ പതിനൊന്നരവരെ ഭക്തർക്ക് ദർശനത്തിനുള്ള സമയമാണ്. ഇടയ്ക്കിടെ നടയടക്കേണ്ടാത്തതു കാരണം ക്യവിനു കാര്യമായൊരു ചലനം കാണുന്നതു ഈ സമയത്താണ് .
പതിനൊന്നര മുതൽ നേദ്യവും നടയടച്ചുള്ള ഉച്ച പൂജയുമാണ്. ഉച്ചപൂജ കഴിഞ്ഞു നട തുറന്നാൽ തുടർന്ന് ഒന്നരവരെ ദർശനത്തിനുള്ള അവസരമുണ്ട്.
ഒന്നരക്ക് നടയടച്ചാൽ പിന്നെ തുറക്കുന്നത് നാലരക്കാണ്. പൊതു അവധി ദിനങ്ങൾ, മണ്ഡല കാലം , വൈശാഖമാസം , മധ്യവേനലവധി എന്നിങ്ങനെ തിരക്കുള്ള സമയങ്ങളിൽ ഭക്തർക്ക് കൂടുതൽ സമയം ദർശനം ലഭിക്കുന്നതിനായി മൂന്നരക്ക് തന്നെ നട തുറക്കാറുണ്ട്. ഗൂരുവായൂരിൽ ഉച്ച ശീവേലി, വൈകിട്ട് നട തുറന്നു കഴിഞ്ഞാലുടനാണ്. 20 -30 മിനിട്ടോളം നീളുന്ന ശീവേലിക്കുശേഷം ദീപാരാധന വരെയും ദർശനത്തിനുള്ള സമയമാണ്.
അസ്തമനമാകുമ്പോൾ ദീപാരാധന നടത്തുന്നു. സൂര്യാസ്തമയസമയമനുസരിച്ചു ദീപാരാധനയുടെ സമയം വ്യത്യാസപ്പെട്ടിരിക്കും. ഇത് കഴിഞ്ഞു നടതുറന്നാൽ അത്താഴ പൂജവരെയും ദർശനമനുവദിക്കും.
ഏഴര മുതൽ ഏതാണ്ട് എട്ടേകാൽ വരെയും നിവേദ്യവും അത്താഴപൂജയുമാണ്.
അത്താഴ പൂജക്കുശേഷം അരമണിക്കൂർ ദർശനം അനുവദിക്കാറുണ്ട് . ഇതോടൊപ്പം അത്താഴ ശീവേലിക്കുള്ള ഒരുക്കങ്ങളും നടക്കും . എട്ടേ മുക്കാലോടെ സ്വർണ തിടമ്പുമായി രാത്രി ശീവേലിക്ക് തുടക്കം കുറിക്കും.
ശീവേലി കഴിഞ്ഞു ഒമ്പതുമണിക്ക് ഭഗവൻ ശ്രീകോവിലിലേക്കു മടങ്ങുന്നു. വിളക്കെഴുന്നള്ളിപ്പുള്ള ദിവസങ്ങളിൽ ഇത് ഒരു മണിക്കൂറെങ്കിലും വൈകും.
ഇനി തൃപ്പുകയും ഓല വായനയുമാണ്. നിര്‍മ്മാല്ല്യം മുതല്‍ തൃപ്പുകവരെ ഉള്ള ചടങ്ങുകള്‍ പന്ത്രണ്ട് ദര്‍ശങ്ങള്‍ എന്ന് അറിയപ്പെടുന്നു
ഗുരുവായൂരപ്പന്റെ നടയടച്ച ശേഷം ഉപദേവതയായ ഇടത്തരികത്ത്കാവ് ഭഗവതിക്ക് അഴല്‍ നിവേദ്യം തുടങ്ങും. ഈ സമയം തന്നെ കൃഷ്ണനാട്ടം വടക്കേ തിരുമുറ്റത്ത് ആരംഭിക്കുകയായി.
This video attempts to clearly explain all the daily rituals, poojas, and darshan timings at Guruvayur Temple. It will help you understand the best times for darshan after specific poojas, identify less crowded hours, or plan your visit when the queue moves faster than usual. In the previous video, we covered routes to the temple, parking, Devaswom accommodation facilities, and the temple’s legends and history. For those who haven’t seen it, the link to that video is provided above.
If you watch religious videos related to temples like guruvayoor, chottanikkara, kottiyuoor, sabarimala etc on other youtube channels like dipu viswanathan vaikom, radha nandakumar, guruvayur_uptodate, guruvayoor devotees online, ithihasayathra, jyothishavartha or moksha by mochitha then you may find this video also interesting
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: