ഉണ്ണി കൊന്ത
Автор: Catholic Fidelity Malayalam
Загружено: 2020-12-04
Просмотров: 5516
Описание:
ഉണ്ണി കൊന്ത
ആദിമാതാപിതാക്കൻമാരുടെ സന്തതിയിൽ ജനിച്ചിട്ടുള്ള സകലരിലും വച്ച് ദൈവപുത്രന് മാതാവായി തെരഞ്ഞെടുക്കപ്പെടുകയും അതിനുവേണ്ട സകല പ്രസാദവരങ്ങളും സമ്പൂർണമായി പ്രാപിക്കയും പ്രാപിച്ച പ്രസാദവരങ്ങളാലും ചെയ്ത സുകൃതങ്ങളാലും അലംകൃതമായി സർവ്വേശ്വരനെ അങ്ങേ തിരുവുദരത്തിൽ ബഹുസന്തോഷത്തോടെ കൈകൊള്ളുകയും ചെയ്ത മാതാവേ! അങ്ങേ തിരുപുത്രൻ പിറക്കാനിരുന്ന ദിവസം സമീപിച്ചിരിക്കുന്നു എന്നറിഞ്ഞ് തന്നെ കാണുന്നതിനും തനിക്ക് ശുശ്രൂഷ ചെയ്യുന്നതിനും അങ്ങുന്ന് എത്രയോ ആഗ്രഹിച്ചിരിക്കുന്നു. എന്റെ ആശ്രയമായ മാതാവേ! ഞാനും ഈവിധം ആഗ്രഹിച്ചുകൊണ്ട് ഈ തിരുനാളിൽ ലോകരക്ഷകനായ അങ്ങേ തിരുക്കുമാരനെ എന്റെ ഹൃദയത്തിൽ വേണ്ടവിധം കൈക്കൊള്ളുന്നതിനും എന്റെ മരണപര്യന്തം തനിക്കു വിശ്വാസമുള്ള ശുശ്രൂഷ ചെയ്യുന്നതിനും വേണ്ടി ദൈവാനുഗ്രഹം ലഭിക്കുന്നതിനായി അല്പമായ ഈ ജപത്തെ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിച്ചുകൊള്ളുന്നു.
✝️ പരിശുദ്ധ മാതാവേ! അങ്ങുന്ന് ദിവ്യകുമാരന് മാതാവായി നിയമിക്കപ്പെട്ട ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.
1 ത്രിത്വ. 10 നന്മ. 1 ത്രിത്വ.
✝️ പരിശുദ്ധ മാതാവേ! അങ്ങുന്ന് ദിവ്യകുമാരനെ പ്രസവിച്ച ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.
1 ത്രിത്വ. 10 നന്മ. 1 ത്രിത്വ.
✝️ പരിശുദ്ധ മാതാവേ! അങ്ങ് ഒന്നാമതായി അങ്ങേ തിരുക്കുമാരനെ പിടിച്ചു തഴുകിയ ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.
1 ത്രിത്വ. 10 നന്മ. 1 ത്രിത്വ.
✝️ പരിശുദ്ധ മാതാവേ! അങ്ങേ തിരുക്കുമാരന് ഒന്നാമതായി പാൽകൊടുത്ത ക്ഷണം ആശീർവദിക്കപ്പെട്ടതാകട്ടെ എന്ന് സകലരും കർത്താവിന് സ്തോത്രം ചെയ്യുമാറാകട്ടെ.
1 ത്രിത്വ. 10 നന്മ. 1 ത്രിത്വ.
കാഴ്ചവെപ്പ് ജപം*
പരിശുദ്ധ മാതാവേ! ആഗമനകാലത്തിൽ ഞാൻ ജപിച്ച ആയിരം നന്മ നിറഞ്ഞ മറിയം എന്ന ഈ ജപത്തെ കൈകൊണ്ട് അതിനെ അങ്ങേ തിരുക്കുമാരന് ഒരു മുടി തീർത്തുചൂടണമെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു. ഞാൻ സമർപ്പിക്കുന്ന ഈ കാഴ്ച്ച എത്രയും നിസ്സാരമായിരുന്നാലും അത് അങ്ങേ തൃക്കയ്യിൽ നിന്നു വരുന്നതിന് വിലപിടിച്ചതും അങ്ങേ തിരുക്കുമാരന് പ്രിയമുള്ളതായിരിക്കുമെന്ന് നിശ്ചയമായി ശരണപെടുന്നു. ആകയാൽ ദിവ്യഉണ്ണിയെ ഈ മുടി ചൂടിക്കുമ്പോൾ ആ ഉണ്ണിയിൽനിന്ന് എനിക്ക് ഒരു അനുഗ്രഹം ലഭിച്ചുതരണമേ. അതായത് ഇനി ഞാൻ ഒരു ചാവുദോഷം ചെയ്തുകൊണ്ട് ആ ഉണ്ണിയെ സങ്കടപ്പെടുത്തുന്നതിനു മുമ്പായി മരിക്കുന്നതിനുള്ള ഭാഗ്യം എനിക്കു ലഭിച്ചു തരണമേ...
ആമേൻ.
[email protected]
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: