ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ ആർച്ച് പാലം; കശ്മീർ മാറുമ്പോൾ | Chenab bridge
Автор: Mathrubhumi
Загружено: 2025-06-06
Просмотров: 30629
Описание:
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ ആർച്ച് പാലം. നദീനിരപ്പിൽനിന്ന് 359 മീറ്റർ ഉയരം. ലോകാത്ഭുതങ്ങളിൽ ഒന്നായ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ അധികം ഉയരം. 1315 മീറ്റർ നീളം. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ എഞ്ചിനീയറിങ് വൈഭവം. ചെനാബ് പാലം. സത്യത്തിൽ രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവലാണ് ചെനാബ് പാലം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്കു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈൻ പദ്ധതിയിലെ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുമ്പോൾ, ഹിമാലയത്തിന്റെ ഹൃദയത്തിലേക്ക് വന്ദേഭാരത് കുതിച്ചുപാഞ്ഞ് തുടങ്ങുമ്പോൾ പാലത്തിന്‌റെ പിറവിയിലേക്ക്, നേരിട്ട വെല്ലുവിളികളിലേക്ക്, നാളെത്തെ പ്രതീക്ഷയിലേക്ക് ഒന്ന് എത്തിനോക്കാം.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#chenabbridge #narendramodi #indianrailways
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: