പീസ് വാലിയിലെ സന്തോഷക്കാഴ്ചകൾ..| PEACE VALLEY KOTHAMANGALAM
Автор: IypeVallikadan
Загружено: 2025-01-10
Просмотров: 2847
Описание:
#iypevallikadan കോതമംഗലത്ത് നെല്ലിക്കുഴിയിലാണ് പീസ് വാലി എന്ന സാന്ത്വനപരിപാലന കേന്ദ്രമുള്ളത്.ഞാൻ കഴിഞ്ഞ ദിവസം ഇവിടെ നേരിട്ട് പോയി.സമാധാനത്തിന്റെ താഴ്വര എന്നതിനേക്കാൾ എനിക്കിതിനെ വിളിക്കാൻ തോന്നുന്നത് സമാധാനത്തിന്റെ താഴ് വര എന്നാണ് കാരണം ഇവിടെയുള്ളവർക്കുംം അവരെ പരിചരിക്കുന്നവർക്കും സന്താഷം മാത്രമാണ് ഇവിടെ പങ്കുവെക്കാനുള്ളത്
………..
2019 ൽ സമാനമനസ്സുള്ളവരുമായി നെല്ലിക്കുഴിയിലെ പ്ലൈവുഡ് കമ്പനി നടത്തുന്ന പി.എം അബുബേക്കറാണ് പിതാവിന്റെ ഓർമ്മക്കായി പീസ് വാലിക്ക് തുടക്കമിട്ടത്.ഇന്ന് പ്രിയ താരം ഫഹദ് ഫാസിൽ വരെ അതിഥിയായെത്തുന്ന സുന്ദര സ്ഥാപനമായി പീസ് വാലി മാറുന്നു.
……..
കുപ്പത്തൊട്ടിയിലും,വീടിനുള്ളിലെ കാരാഗൃഹങ്ങളിലും ജീവിതം തീരുമായിരുന്ന നൂറുകണക്കിനാളുകളാണ് ഇവിടെ സ്വതന്ത്രമായി ചികിത്സകളിലൂടെ കളിചിരികളിലൂടെ സാന്ത്വന പരിചരണത്തിലൂടെ പുതു ജീവിതം ആസ്വദിക്കുന്നത്.
……..
പീസ് വാലിയിൽ വിവിധ വിഭാഗങ്ങളിലായി ഏതാണ്ട് 200 ഓളം പേർ ഇവിടുത്തെ അന്തേവാസികളെ പരിചരിക്കാനുണ്ട്,അവർക്കെല്ലാം ഇതൊരു ജോലിയല്ല ജീവിതമാണ്.ആ സന്തോഷം പങ്കുവെക്കാനും അവർക്ക് സന്തോഷമാണ്.
…….
നവജാത ശിശുക്കൾ മുതൽ 96 വയസ്സ് പ്രായമുള്ള ഇവിടുത്തെ ആദ്യ അന്തേവാസിയായ പാറുക്കുട്ടിയമ്മ വരെ പീസ് വാലിയിലെ സന്തോഷകുടുംബത്തിലുണ്ട്.
അവരെ നോക്കാൻ അച്ഛാ അമ്മാ എന്ന് വിളികേട്ട് അവരെ പോറ്റുന്ന ഇഷ്ടം പോലെ അച്ഛനമ്മമാർ.
……….
,കഴിവുകളും കുറവുകളും ചേരുംപടി ചേർത്ത് അവരെയെല്ലാം അബുബേക്കർ എന്ന മനുഷ്യന്റെ നേതൃത്വത്തിൽ ഇവിടെ ഒരു കൂട്ടം നൻമയുള്ള മനുഷ്യർ മാറോട് ചേർക്കുകയാണ്.
………
സൗകര്യങ്ങളുടെ കാര്യത്തിലും സംവിധാനങ്ങളുടെ മേൻമയിലും കേരളത്തിൽ ഞാൻ കണ്ടതിൽ മികച്ചത് എന്ന് പറയാൻ തോന്നുന്ന ഇടമാണ് പീസ് വാലി.പേര് സൂചിപ്പിക്കുന്നത് പോലെ ആശുപത്രികളും ഡോക്ടർമാരും എന്തിന് മക്കൾ പോലും ഉപേക്ഷിച്ചവർക്ക് നല്ല മരണത്തിന് മരണാനന്തര യാത്രക്കും വരെ പീസ് വാലി പിന്തുണയേകുന്നു.
……….
ഭക്ഷണത്തിനും വസ്ത്രത്തിനുമൊന്നും ഇവിടെ പിശുക്ക് കാട്ടാറില്ല,കാശിന് ക്ഷാമം വരുമ്പോ അബുബേക്കർ പ്ലൈവുഡ് കമ്പനിയുടെ പണപ്പെട്ടിയിൽ കയ്യിടും.കാരണം ഇത് അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് അത് വിട്ടൊരു ലാഭം തനിക്ക് വേണ്ടെന്ന് മക്കളെയും ഈ നല്ല വാപ്പ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്.
………
പീസ് വാലി നിലനിൽക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ് കാരണം സഹായം ആവശ്യമുള്ള പലരും തെരുവുകളിൽ എന്തിന് നമ്മുടെ ഒക്കെ പരിചയത്തിലുള്ള വീട്ടകങ്ങളിലുണ്ട് .
അവരെ ചേർത്തണക്കാൻ സാമ്പത്തികമായി മാത്രമല്ല സേവനം കൊണ്ടും നിങ്ങൾക്ക് കഴിയും അതിന് മനസ്സുള്ളവർ പീസ് വാലിയിലേക്ക് വരിക.ഞാനും ഇന്ന് പീസ് വാലി എന്ന മനോഹര സ്ഥാപനത്തിന്റെ ഭാഗമാണ്.
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : https://vm.tiktok.com/ZSeDEombD/
💛For Promotion & Enquiry : [email protected]
:07510173289
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: