ചാമുണ്ടി ദേവിയുടെ സപ്തമാതാക്കൾ 5 വാരാഹി
Автор: Back to Greeny
Загружено: 2026-01-20
Просмотров: 812
Описание:
ചാമുണ്ടി ദേവിയുടെ സപ്തമാതാക്കൾ
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
★☬══❁★☬══❁★☬══❁★☬══❁★☬══❁★☬══❁
തുടർന്നുള്ള ഭാഗങ്ങൾക്കായ് സബ്സ്ക്രൈബ് ചെയ്യുക
★☬══❁★☬══❁★☬══❁★☬══❁★☬══❁★☬══❁
ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കൾ. ചാമുണ്ഡിക്ക് പകരം നാരസിംഹിയെയാണ് ചിലയിടങ്ങളിൽ കാണുന്നത്. കലിയടങ്ങാത്ത നരസിംഹമൂർത്തിയുടെ കോപത്തെ സ്വീകരിച്ചു ലോകരക്ഷ ചെയ്യാൻ അഥർവാണ ഭദ്രകാളി നാരസിംഹികയുടെ രൂപത്തിൽ അവതരിച്ചു. ഇതാണ് പ്രത്യംഗിരിദേവി എന്ന് വിശ്വാസം.
ബ്രഹ്മാവ്, ശിവൻ, വിഷ്ണു, യമൻ, ഇന്ദ്രൻ, മുരുകൻതുടങ്ങിയ ദേവന്മാരുടെ ശരീരത്തിൽ നിന്ന് ആവിർഭവിച്ച ശക്തിഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്ന് അവരുടെ പേരുകൾ സൂചിപ്പിക്കുന്നു.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോൾ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകാസുരന്റെ രക്തത്തിൽ നിന്നും വീണ്ടും അസുരൻ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങിനെ ശിവനും വിഷ്ണുവും അന്ധകനെ വധിക്കുകയും ചെയ്തു.
വാമനപുരാണം 56-ാം അധ്യായത്തിൽ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ് പറയുന്നത്. ഒരിയ്ക്കൽ യുദ്ധത്തിൽ അസുരന്മാർ തോറ്റപ്പോൾ രക്തബീജനെന്ന അസുരൻ തന്റെ അക്ഷൌഹിണിപടയുമായിയുദ്ധത്തിനൊരുങ്ങി. ഇതു കണ്ട ചണ്ഡികാപരമേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.
ഭഗവതിയുടെ തിരുവായിൽ നിന്ന് ബ്രഹ്മാണിയും തൃക്കണ്ണിൽ നിന്ന് മഹേശ്വരിയും, അരക്കെട്ടിൽ നിന്ന് കൌമാരിയും കൈകളിൽ നിന്ന് വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന് വരാഹിയും, ഹൃദയത്തിൽ നിന്ന്നാ നരസിംഹിയും പാദത്തിൽ നിന്ന് ചാമുണ്ഡിയും ഉത്ഭവിച്ചു.
കാർത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ് സപ്തമാതൃക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്.
ദാരികവധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ഭദ്രകാളി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു എന്നും കഥയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്.
സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃ സങ്കല്പത്തിൽ പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ശ്രീബ്രഹ്മാണി, ശ്രീമഹേശ്വരി, ശ്രീവൈഷ്ണവി, ശ്രീകൌമാരി, ശ്രീഇന്ദ്രാണി, ശ്രീവരാഹി, ശ്രീചാമുണ്ഡേശ്വരി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.
ഇതുപോലുള്ള കൂടുതൽ അറിവുകൾക്കും, ടിപ്പുകൾക്കും, ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
തുടർന്നുള്ള വീഡിയോകൾക്കായി, ചാനൽ, സബ്സ്ക്രൈബ് ചെയ്യുക, ഷെയർ ചെയ്യുക.
●●●ॐ▬▬▬࿗▬▬▬ॐ●●●ॐ▬▬▬࿗▬▬▬ॐ●●●ॐ▬▬▬࿗▬▬▬ॐ
★☬══❁★☬══❁★☬══❁★☬══❁★☬══❁★☬══❁
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
തുടർന്നുള്ള ഭാഗങ്ങൾക്കായ് സബ്സ്ക്രൈബ് ചെയ്യുക
.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: