Noora,Adila | സ്വവർഗാനുരാഗികളായ ആദിലയ്ക്കും നൂറയ്ക്കും ഇനി ഒരുമിച്ച് ജീവിക്കാം|Kerala lesbian couple
Автор: Kaumudy
Загружено: 2022-06-01
Просмотров: 519885
Описание:
കാമറ: എൻ.ആർ. സുധർമ്മദാസ്
റിപ്പോർട്ട്: പി.ആർ. പ്രസന്ന
സ്വവർഗാനുരാഗികളായ ആദിലയ്ക്കും നങ്ങറയ്ക്കും ഇനി ഒരുമിച്ച് ജീവിക്കാം
കൊച്ചി: ആരെക്കെ അധിക്ഷേപിച്ചാലും വധഭീഷണി മുഴക്കിയാലും ഒരുമിച്ചുതന്നെ ജീവിക്കുമെന്ന ദൃഢനിശ്ചയത്തിൽ ആദിലയും (22) നൂറയും (23) വിട്ടുവീഴ്ചയ്ക്കില്ല. വീട്ടുകാർ അകറ്റിയെങ്കിലും നീതിപീഠം ഒരുമിപ്പിച്ചതിന്റെ ആശ്വാസത്തിലാണ് ഇരുവരും.
ഒന്നര വർഷമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ആദില. ഗൂഗിളും വീഡിയോകളും വഴികാട്ടികളായി. മനുഷ്യാവകാശപ്രവർത്തകയായ ധന്യ മാർഗദർശിയായി. പഠനകാലത്തു തന്നെ സ്പോക്കൺ ഇംഗ്ളീഷ് ക്ളാസു നടത്തി പണം സമ്പാദിച്ചിരുന്നു. ഇരുവർക്കും അല്പം ചില്ലറ സമ്പാദ്യമുണ്ട്. ചെന്നൈയിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചിട്ടുണ്ട്. ആധാർ ഉൾപ്പെടെ രേഖകൾ വീട്ടുകാരുടെ കൈവശമാണ്. അതു ലഭിച്ചാലുടൻ നാടുവിടും. ഇനി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്ന് ഇരുവരും ഒറ്റക്കെട്ടായി പറഞ്ഞു.
പ്രണയം പ്ളസ് ടു കാലത്ത്
സൗദി അറേബ്യൻ സ്കൂളിലെ പ്ളസ് വൺ കാലത്ത് സൗഹൃദത്തിൽ തുടങ്ങി പ്ളസ് ടു കാലത്ത് പ്രണയത്തിലേക്കെത്തിയ ഇരുവരെയും ചരിത്രപ്രാധാന്യമുള്ള വിധിയിലൂടെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഒരുമിപ്പിച്ചു. ഉറ്റവരുടെയും ബന്ധുക്കളുടെയും അധിക്ഷേപങ്ങൾ, മർദ്ദനങ്ങൾ, ഒറ്റപ്പെടുത്തലുകൾ...... എല്ലാത്തിനെയും അതിജീവിച്ചാണ് സ്വവർഗാനുരാഗികളായ ആദിലയും (22) നൂറയും (23) ഒന്നിക്കുന്നത്.
മക്കളുടെ സൗഹൃദത്തിൽ കളങ്കം കണ്ടെത്തിയ രക്ഷിതാക്കൾ ഇരുവരെയും നാട്ടിലേയ്ക്ക് അയച്ചു. ഡിഗ്രി കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് ഉപ്പയ്ക്ക് നൽകിയ ഉറപ്പിന്റെ ബലത്തിൽ ആലുവ സ്വദേശിയായ ആദിലയെ കോളേജിൽ ചേർത്തു. കോഴിക്കോട് താമരശേരി സ്വദേശിനിയായ നൂറയും നാട്ടിൽ ബി.എ ഇംഗ്ളീഷിന് ചേർന്നു. ഫോൺകോളുകളും വാട്സ് ആപ്പും വഴി ബന്ധപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞെങ്കിലും മറുപടി അയയ്ക്കരുതെന്ന നിബന്ധനയോടെ നൂറ വല്ലപ്പോഴും അയയ്ക്കുന്ന ഇ -മെയിലുകളാണ് ആശ്വാസതുരുത്തായതെന്ന് ആദില പറഞ്ഞു.
ഡിഗ്രി ഫലം വന്നതിനു പിന്നാലെ മേയ് 19ന് ആദില നൂറയെ തേടി കോഴിക്കോട്ടെത്തി. നൂറയുടെ ബന്ധുക്കളെത്തി പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവ മുപ്പത്തടത്തെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. 18ന് നൂറയെ ബന്ധുക്കൾ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി. തടയാൻ ശ്രമിച്ച ഇരുവർക്കും മർദ്ദനമേറ്റു. ആദിലയും വീട്ടിൽ നിന്നു പുറത്തായി. കൊച്ചിയിലെ അഭയകേന്ദ്രം ആശ്രയമായി.
രക്ഷകനായി കോടതി
നൂറയെ വിട്ടുകിട്ടുന്നതിന് 30ന് വൈകിട്ട് ഹേബിയസ് കോർപ്പസ് ഹർജി നൽകി. രാവിലെ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് നൂറയെ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശം വന്നതോടെ നൂറയെ കോടതിയിലെത്തിച്ചു. ഒരുമിച്ചു ജീവിക്കുന്നതിൽ എതിർപ്പില്ലെന്ന് വീട്ടുകാർ രേഖാമൂലം നൽകിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതിനെ തുടർന്ന് കോടതി നൂറയെ ആദിലയ്ക്ക് ഒപ്പം വിട്ടു.
#AdhilaNazrin #FathimaNoora #lesbiancouplekerala
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: