രത്തൻ ടാറ്റ തന്റെ സാമ്രാജ്യം കെട്ടി പടുത്ത കഥ | Tata Motor History Malayalam - Motivational Story
Автор: Road Pulse
Загружено: 2023-08-06
Просмотров: 12242
Описание:
1999. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോട് കൂടി, പുതിയൊരു യുഗപ്പിറവിയോടൊപ്പം, ആഗോള വാണിജ്യ മേഖലയിൽ കുതിച്ചുയരുവാനായി വമ്പന്മാരൊക്കെയും തയ്യാറെടുക്കുന്ന കാലഘട്ടം.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ, ഡിട്രോയിറ്റൽ, ഫോർഡ് മോട്ടോഴ്സിന്റെ ആസ്ഥാനത്തേക്ക്, ഇന്ത്യൻ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് കമ്പനിയായ, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ ചെയർമാൻ, രഥൻ ടാറ്റയും സംഘവും പറന്നിറങ്ങി.
1998ൽ, ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ ഇൻഡിക്ക എന്ന പാസഞ്ചർ കാർ വിപണിയിൽ ഒരു പരാജയമായതോടുകൂടി, ടാറ്റയുടെ കാർ നിർമ്മാണ മേഖലയുടെ ഉടമസ്ഥത കൈമാറ്റത്തെ പറ്റി ചർച്ച ചെയ്യുവാൻ വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച്ച.
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഒരു കാർ എന്ന സ്വപ്നത്തിൽ നിന്നുമായിരുന്നു ടാറ്റ ഇൻഡിക്ക രൂപം കൊണ്ടത്.
എന്നാൽ അത് മാർക്കറ്റിൽ പരാജയപ്പെട്ടതോടുകൂടി, കാർ മാനുഫാക്ചറിംഗ്, ഫോർഡ് ഗ്രൂപ്പിന് വിൽക്കുക എന്നതായിരുന്നു ടാറ്റയുടെ ലക്ഷ്യം.
എന്നാൽ അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കായിരുന്നു ആ കൂടിക്കാഴ്ച വഴിയൊരുക്കിയത്.
"നിങ്ങൾക്ക് കാർ നിർമ്മാണം അറിയില്ല. ഒരിക്കലും നിങ്ങൾ ഈ രംഗത്തേക്ക് ഇറങ്ങാൻ പാടില്ലായിരുന്നു. ഇന്ത്യയിലെ, തങ്ങളെക്കാൾ 10 വർഷം പിന്നിൽ സഞ്ചരിക്കുന്ന ടെക്നോളജി ഉപയോഗിച്ചുള്ള ഈ ബിസിനസ് ഏറ്റെടുക്കുന്നത്, ഫോർഡ് നിങ്ങളോട് ചെയ്യുന്ന ഒരു ഔദാര്യമാണെന്ന് കണക്കാക്കിയാൽ മതി."
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: