അവസാന നിമിഷവും രേഷ്മ ചോദിച്ചത്.. ജിനേഷിനു പിന്നാലെ ജീവനൊടുക്കി രേഷ്മയും..!! l Wayanad
Автор: Malayali Life
Загружено: 2025-12-31
Просмотров: 7634
Описание:
ഭര്‍ത്താവിനെ ഏറെ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു രേഷ്മ. നാട്ടിലെ ജോലി കൊണ്ട് ജീവിതം മുന്നോട്ടു പോകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ജിനേഷ് മനസില്ലാ മനസോടെ ഇസ്രയേലിലേക്ക് ജോലിയ്ക്ക് പോയത്. പോയി അല്‍പം കാശുണ്ടാക്കി വീടുണ്ടാക്കി തിരിച്ചു വരാമെന്നായിരുന്നു ജിനേഷ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ചില പ്രശ്‌നങ്ങള്‍ ജിനേഷിന്റെ മനസു തകര്‍ത്തപ്പോള്‍ ജീവനൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. ഭര്‍ത്താവിന്റെ വേര്‍പാട് രേഷ്മയക്ക് വിശ്വസിക്കാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. അഞ്ചുമാസമായി ജിനേഷ് പോയിട്ടെങ്കിലും അതിനു ശേഷം കണ്ണീര്‍ തോര്‍ന്ന നിമിഷങ്ങള്‍ രേഷ്മയ്ക്ക് ഉണ്ടായിട്ടില്ല. സ്‌നേഹിച്ചു കൊതിതീരും മുന്നേ പ്രവാസ ജീവിതത്തിലേക്ക് പോയ ജിനേഷിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം തിരക്കിയാണ് പിന്നീട് രേഷ്മ അലഞ്ഞതു മുഴുവന്‍. പക്ഷെ, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മനസു നുറുങ്ങുന്ന വേദനയില്‍ കഴിഞ്ഞ രേഷ്മ ഒടുക്കം രണ്ടു നാള്‍ മുമ്പ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രണ്ടുനാള്‍ ആശുപത്രിയില്‍ കിടന്ന് മല്ലിട്ട രേഷ്മ ഇപ്പോള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
#Reshma #Jinesh #Keralanews #ISREAL #Malayalamlatestnews #Wayanad #me005 #mm012
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: