Kavyanarthaki | Changampuzha Krishnapillai | Malayalam Poem | Changampuzhakkavithakal | AjithaSuresh
Автор: Manorama Music Kavithakal | കവിതകൾ
Загружено: 2025-06-02
Просмотров: 61016
Описание:
Poem: Kavyanarthaki ( കാവ്യനർത്തകി )
Author: Changampuzha Krishnapillai
Music & Rendered by : Ajitha Suresh
Orchestration : Vipin Manohar
Mix and Mastered by : A Adeline Simon Chittilappilly
Keyboard : Jayaraj Kothamangalam
Flute : Shaji. T. Harimurali
Video & Editing :Tonse Alex Kolenchery
******** Lyrics of this Poem as follows :- *************
**************കാവ്യനർത്തകി ****************
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;
ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;
മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ ,
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയ വാവും ,
ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി!
അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരരമണികൾ കൈമണികൾ കൊട്ടി !
വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
സ്പന്ദിക്കുമാ മധുരസ്വരവീചികൾ തന്നിൽ ,
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി !
സതതസുഖസുലഭതതൻ നിറപറവച്ചു
ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു .
തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
സങ്കൽപസുഷമകൾ ചാമരം വീശി .
സുരഭിലമൃഗമദതിലകിത ഫാലം ,
സുമസമ സുലളിത മൃദുലകപോലം ,
നളിനദള മോഹന നയനവിലാസം ,
നവകുന്ദസുമസുന്ദര വരമന്ദഹാസം ,
ഘനനീല വിപിനസമാന സുകേശം ,
കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം ,
മണികനക ഭൂഷിതലളിതഗളനാളം ...
മമമുന്നിലെന്തൊരു സൌന്ദര്യമേളം !
മുനിമാരും നുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമ ജീവനാളം .
ഇടവിടാതടവികളും ഗുഹകളും ശ്രുതികൂട്ടിയ
ജടതൻ ജ്വരജൽപനമയമായ മായ
മറയുന്നു - വിരിയുന്നൂ മമ ജീവൻ തന്നിൽ ,
മലരുകൾ - മലയാളകവിതേ, നിൻമുന്നിൽ ,
നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം ;
നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം !
കണ്ടു നിൻ കൺകോണുകളുലയവേ ,കരിവരി-
വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
ലളിതേ ,നിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
കിളിപാറും മരതകമരനിരകൾ .
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ ,
കവരുന്നു കവിതേ, തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം
തവചരണ ചലനകൃതരണിതരതരംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം .
എന്നെ പലദിക്കിലുമെത്തിപ്പൂ- ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ !...
കരകമലദളയുഗള മൃദുമൃദുലചലനങ്ങൾ
കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ,
പലതും കടന്നുകടന്നു ഞാൻ പോയി
പരിധൃത പരിണതപരിവേഷനായി !
ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു ;
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി ;
മായികേ, നീ നിൻ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ, ലളിതേ ,
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ ,
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ !
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി -
പ്പാടിയുമാടിയും പല ചേഷ്ടികൾ കാട്ടി ,
വിഭ്രമവിഷവിത്തു വിതയ്‌ക്കിലും ഹൃദി മേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ !
തവതലമുടിയിൽനിന്നൊരു നാരുപോരും ,
തരികെ ,ന്നെത്തഴുകട്ടെ പെരുമയും പേരും !
പോവുന്നൊ നിൻ നൃത്തം നിർത്തി നീ, ദേവീ?-അയ്യോ,
പോവല്ലെ , പോവല്ലെ , പോവല്ലെ , ദേവീ-
,
Owner : Manorama Music
Published by The Malayala Manorama Company Private Limited
Website : http://www.manoramamusic.com
YouTube : / manoramamusic
Facebook : / manorasongs
Facebook : / manoramamusic
Twitter : / manorama_music
#changampuzha #changampuzhakrishnapilla #mkharidas #malayalampoem #lovesongs
#AjithaSuresh #malayalampoetry #kavithakal #poem #malayalakavithakal
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: