മണ്ണു തിന്നോ നീയെൻ പൊൻമകനെ ചൊല്ലു തിണ്ണം പറയൂ നീ ഉണ്ണിക്കണ്ണാ .അണ്ണൻ പറഞ്ഞല്ലോ മണ്ണു നീ തിന്നന്ന് ||
Автор: Rema Gopakumar Nair
Загружено: 2020-07-08
Просмотров: 320662
Описание:
വരികൾ : ശ്രീ രാധ അമ്പാട്ട്
പാടിയത്: ശ്രീ വിമല വിജയൻ
മണ്ണുതിന്ന കണ്ണൻ:
*************************
മണ്ണ് തിന്നോ നീയെൻ പൊന്മകനേ ചൊല്ലൂ
തിണ്ണം പറയൂ നീ ഉണ്ണിക്കണ്ണാ..
കണ്ണൻ പറഞ്ഞല്ലോ മണ്ണ് നീ തിന്നെന്ന്
കള്ളം പറയൊല്ലേ കണ്ണേ കണ്ണാ..
ദെണ്ഡം വന്നീടുമെൻ ഉണ്ണികൃഷ്‌ണാ മണ്ണ്
തിന്നീടിൽ എന്തിതു കാട്ടുന്നേവം
വെണ്ണ പോരാഞ്ഞിട്ടോ കണ്ണാ നീ എന്തിതു
മണ്ണു ഭുജിച്ചതീവണ്ണമിന്ന്...
ഇത്ഥം ചൊടിച്ചമ്മ ചൊൽവത് കേട്ടപ്പോൾ
അക്കൊച്ചുകൃഷ്ണനോ കൊഞ്ചിക്കൊണ്ടും
പേടി ഭാവിച്ചു മൊഴിഞ്ഞു മധുരമായ്
മാതാ യശോദയോടായിക്കൊണ്ടും
"തിന്നില്ല മാതാവേ മണ്ണൊന്നും ഈയണ്ണൻ
കൂട്ടരും ചൊൽവതു സത്യമല്ല...
എൻ മുഖം കണ്ടിട്ടങ്ങമ്മയ്‌ക്കുറയ്ക്കാമെൻ
വാക്കിലെ സത്യമസത്യങ്ങളും..."
കണ്ണന്റെ മുത്തുമൊഴിയതു കേട്ടപ്പോൾ
ചൊല്ലി യശോദയും കണ്ണനോടായ്
"എങ്കിലെന്നുണ്ണീ നീ വായ് പൊളിക്കൂ തിണ്ണം
അവ്വണ്ണമെങ്കിൽ ഞാൻ വിശ്വസിക്കാം..."
അമ്മതൻ ചൊല്ലതു കേട്ടപ്പോൾ കണ്ണനും
തന്നുടെ ചെഞ്ചോരിവായ്മലര്
ആശു തുറന്നപ്പോൾ ഈശ്വരായെന്നോർത്തു
ആശ്ചര്യപ്പെട്ടു യശോദയേവം....
ഈക്ഷിച്ചെശോദയാ കേശവവക്ത്രത്തിൽ
വിശ്വങ്ങളെത്രയോ ചിത്രം ചിത്രം..
സ്വർഗ്ഗലോകാദി കൊടുമണ്ഡലാദിയും
പഞ്ചഭൂതങ്ങൾ പല ലോകങ്ങൾ....
ഉജ്ജ്വലമായ്ക്കണ്ടങ്ങുന്നത ലോകങ്ങൾ
മണ്ഡലങ്ങൾ പലമട്ടിലമ്പോ...
ഇക്ഷിതിയേയും പ്രജാവാസികൾക്കൊപ്പം
തന്നേയും കണ്ടതങ്ങുണ്ണിവായിൽ..
ശങ്കിച്ചെശോദയും കാണ്മതു സ്വപ്നമോ
ജാഗ്രത്തോ ചിന്തിച്ചൊരുമാത്രപോൽ
പിന്നെയുറച്ചതെന്നുണ്ണിക്കണ്ണൻ മായാ-
ലീലകൾ തന്നെയതൊന്നു മാത്രം...
ഈശ്വരൻ തന്നെയിവനെന്നു നിശ്ചയം
ഈക്ഷിച്ചുനോക്കീടിൽ ബോദ്ധ്യസത്യം..
ഈശ്വരനാകുമെൻ കേശവാ നീ തന്നെ
ആശ്രയമീയുള്ളോൾക്കെന്നുമെന്നും...
ഉള്ളുണർണിത്ഥം യശോദ വിചിന്തിച്ചു-
നിൽക്കവേ കേശവനാശാപാശം
വീശിയെറിഞ്ഞങ്ങെശോദതൻ ചിത്തത്തിൽ
ആശയും വന്നു യശോദാചിത്തേ....
എന്മകനെന്നുണ്ണി പേടിച്ചുനിൽപ്പയ്യോ
ഇത്ഥം വിചാരിച്ചെശോദയമ്മ
മായാവശദയായ് പൊന്നുണ്ണിക്കണ്ണനെ
മാറോടണച്ചു മടിയിൽ വച്ചൂ...
മാറോടണച്ചു മടിയിൽ വച്ചൂ...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: