#വസന്തരാഗം
Автор: PAATTUMUTTAM പാട്ടുമുറ്റം
Загружено: 2023-08-13
Просмотров: 57
Описание:
കവിത - വസന്തരാഗം
കിഴക്കുവന്നുദിച്ചിരുട്ടിനെയകറ്റുവാൻ ദിനം
കണക്കുനോക്കിടാതെ വെട്ടമേകിടുന്ന തമ്പുരാൻ,
കരങ്ങൾവീശി വിണ്ണിലൂടുലാത്തിടുന്ന വേളയിൽ
കനിഞ്ഞു നല്കുമൂർജ്ജവും നുകർന്നു ഭൂമി വാണിടും..
തെളിഞ്ഞുനിന്നു മന്നിലേക്കു നീ തരുന്ന പൊന്നൊളി
തുടുത്തു സന്ധ്യയോളമന്ധകാരമാകെ മാറ്റുവാൻ,
തുണച്ചിടുന്ന നിൻ്റെ പൊൻവിളക്കുകത്തിനില്ക്കുവാൻ
തൊഴുന്നു സർവ്വജാലവും നിനക്കു നന്മ നേരുവാൻ..
വിടർന്ന പൂവുപോലുദിച്ചുയുർന്നു വിശ്വമാകെയും
വലഞ്ഞിടാതെയൊക്കെയും മുറയ്ക്കു തന്നിടുന്ന നീ,
വരുന്നനേരമാഗമിച്ചിടുന്ന സുപ്രഭാതമേ
വസന്തരാഗമാലപിച്ചുണർത്തിടേണമെന്നെയും..
പുകഞ്ഞിടാതെയഗ്നിമാത്രമുണ്ടു വിണ്ണിലെപ്പൊഴും
പഴുത്ത പൊന്നുപോലെ വാണുറങ്ങിടാതെ നിന്നു നീ,
പതിച്ചു തന്നിടുന്ന സ്വത്തിലിത്തിരി പ്രകാശവും
പെരുത്ത സ്നേഹമോടെ തന്നു ഭൂമിയെ പുലർത്തണം..
മനുഷ്യരും മൃഗങ്ങളും വളർന്ന മാമരങ്ങളും
മറന്നിടാതെയോർക്കുവാൻ നിറഞ്ഞുനില്ക്കുമീശ്വരാ,
മടിച്ചാടാതെ നാളെയും വിഹായസ്സിൽ വരേണമേ
മഹിക്കു നന്മ ചെയ്യണേ വലഞ്ഞിടാതെ വാഴുവാൻ...
ശുഭദിനം☘️🌸ഡോ: ജയദേവൻ
#വസന്തരാഗം
#സൂര്യകവിതകൾ , #ഡോ_ജയദേവൻKS , #കലാ_അജിത്ത്കുമാർ , #അരുണാമൃതം
#jayadevan
#kala_Ajithkumar
സൂര്യനെക്കുറിച്ചു മാത്രം 2800 ലധികം കവിതകൾ രചിച്ച് ലോക റെക്കോർഡ് നേടി യിട്ടുള്ള വ്യക്തിയാണ് കവി ഡോ.ശ്രീ :ജയദേവൻ. കെ എസ്. അദ്ദേഹം എല്ലാ ദിവസവും രാവിലെ സൂര്യോദയത്തിന് മുമ്പെ ഒരു കവിത എഴുതി പൂർത്തിയാക്കുന്നു കഴിഞ്ഞ ഏഴു വർഷത്തോളം . ലോകത്ത് മലയാള ഭാഷയിലൊഴികെ മറ്റൊരു ഭാഷയിലും , ആർക്കും തന്നെ ഇതുപോലെ ഒരൊറ്റ ബിംബത്തെ വിഷയമാക്കിക്കൊണ്ട് ഇത്രയധികം രചനകൾ നിർവ്വഹിക്കാൻ സാധിച്ചിട്ടില്ല എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന വിഷയമാണ്. 'അരുണാമൃതം' എന്ന പേരിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത 1000 കവിതകൾ അടങ്ങിയ സൂര്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആവശ്യക്കാർക്ക് കോപ്പികൾ ലഭ്യമാക്കാൻ കഴിയും.
ഈ ഒരു സംരംഭത്തിന് മാന്യ പ്രേക്ഷകരുടെ സർവ്വതോന്മുഖമായ പിന്തുണ അഭ്യർത്ഥിക്കുന്നു.
നന്ദി.
കലാമണ്ഡലം അജിത്ത്കുമാർ .
🙏🙏🙏🙏🙏
(ഓരോ കവിതകളും കേട്ട്
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: