ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - News Insights - 23-1-2026 - 7:16 PM
Автор: News Insights
Загружено: 2026-01-23
Просмотров: 70
Описание:
ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - News Insights - 23-1-2026 - 7:16 PM
ആന്ധ്രയിൽ ബസ് ടയർ പൊട്ടിത്തെറിച്ച് ലോറിയുമായി കൂട്ടിയിടിച്ചു: രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം; 36 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
അമരാവതി: ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് വൻ തീപിടുത്തം. അപകടത്തിൽ രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർ വെന്തുമരിച്ചു.
സിരിവെല്ല മെട്ടയ്ക്ക് സമീപം നന്ദ്യാൽ-അള്ളഗഡ റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന 36 യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സ്വകാര്യ ട്രാവൽസ് കമ്പനിയുടെ ബസ് അമിതവേഗതയിൽ സഞ്ചരിക്കവെ മുൻവശത്തെ ടയർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് റോഡ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന മോട്ടോർ സൈക്കിളുകൾ കയറ്റിയ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം ഇരു വാഹനങ്ങൾക്കും തീപിടിക്കുകയും വലിയ സ്ഫോടനങ്ങളോടെ ആളിപ്പടരുകയും ചെയ്‌തു. പുകയും തീയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി ബസിനുള്ളിൽ കുടുങ്ങി.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: