ഉച്ചിട്ട ഭഗവതി | മലപ്പട്ടം ശ്രീ പരിപ്പൻകടവ് സമ്പ്രദായ ക്ഷേത്രം uchitta bhagavathi theyyam
Автор: Inside the Nature
Загружено: 2023-03-11
Просмотров: 22604
Описание:
ഉച്ചിട്ട ഭഗവതി
മലപ്പട്ടം ശ്രീ പരിപ്പൻകടവ് സമ്പ്രദായ ക്ഷേത്രം
കോലധാരി: അഭിലാഷ് പണിക്കർ കോട്ടൂർ
മന്ത്ര മൂര്‍ത്തികളിലും പഞ്ചമൂര്‍ത്തികളിലും പ്രമുഖയും അതിസുന്ദരിയുമായ ദേവി. അഗ്നിദേവന്‍റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നു വീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണു അതില്‍ നിന്നും ദിവ്യ ജ്യോതിസ്സോടുകൂടി സുന്ദരിയായ ദേവിയുണ്ടായി. ആ ദേവിയെ ബ്രഹ്മദേവന്‍ അവിടെ നിന്നും കാമദേവന്‍ വഴി മഹാദേവന് സമര്‍പ്പിച്ചു എന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷപ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്ന് മാനുഷരൂപത്തില്‍ കുടിയിരുന്നുമെന്നുമാണ് കഥ.
എന്നാല്‍ ശ്രീകൃഷണ സഹോദരിയായ യോഗമായ ദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയും കേള്‍ക്കാനുണ്ട്. അഗ്നിപുത്രിആയതുകൊണ്ട് തീയില്‍ ഇരിക്കുകയും കിടക്കുകയും തീകനല്‍ വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്. അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്. മന്ത്ര വാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും ഗൃഹങ്ങളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യക്കോലമാണിത്. ദേവിയുടെ തോറ്റം പാട്ടുകളില്‍ മുകളില്‍ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകരമാണ്. ഈ തെയ്യത്തിന്‍റെ വാമൊഴികള്‍ മാനുഷഭാവത്തിലാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട് ,കാട്ടുമാടം, പുത്തില്ലം ,പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഡ കേന്ദ്രങ്ങള്‍.
സുഖപ്രസവകാരിണി. പാർവ്വതി ദേവിയുടെ സങ്കല്പം. ശിവകോപം കൊണ്ടുണ്ടായ അഗ്നിയിൽ അമർന്നിരുന്ന് മഹേശനെ വിസ്മയിപ്പിച്ചു. ഉച്ചത്തിൽ അട്ടഹസിച്ചതിനാൽ ഉച്ചിട്ടയായി. കംസൻറെ അന്തകൻ ഭൂമിയിൽ പിറന്നുവെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ദേവിയാണ് എന്നും ഐതീഹ്യം.
മലയൻ,വേലൻ എന്നീ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
#ഉച്ചിട്ട
#ഭഗവതി
#insidethenature
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: