Varadaanappourkalum | Muchilottu Bhagavathi Devotional Song | | മുച്ചിലോട്ട് ഭഗവതി ഭക്തി ഗാനം
Автор: Parassinikkadavu Live
Загружено: 2021-01-18
Просмотров: 131659
Описание:
വരികള്‍: ബൈജു കങ്കോല്‍
സംഗീതം: ഹരി വേണുഗോപാല്‍
ആലാപനം: കലേഷ് കരുണാകരന്‍
വീഡിയോ കടപ്പാട്: ഒരുപാട് യൂട്യൂബ് ചാനലുകള്‍
വരദാനപ്പൊരുളാകും തമ്പുരാട്ടിയമ്മേ നിന്‍റെ
അഴകോലും രൂപമെന്നും കൈതൊഴാം.
ഉദയപ്പൊന്‍ താരകമായ് ഹൃദയത്തേരേറി വന്ന
നിത്യകന്ന്യാവേ നിന്‍റെ താലി മാംഗല്യം. (വരദാനപ്പൊരുളാകും)
നാള്‍മരംമുറിയുന്നേ, നാലിലപ്പന്തലുയരുന്നേ
നാടുണര്‍ന്നീടുന്നേ, കന്നിക്കലവറ നിറയുന്നേ
വാദ്യങ്ങള്‍ മുറുകുന്നേ, ആരവം ഉയരുന്നേ
അഴകെഴും തിരുമുടി കാണാന്‍
തൊഴുതുവണങ്ങാന്‍ വരമരുളുക നീ.. (വരദാനപ്പൊരുളാകും)
ഏഴുവര്‍ണ്ണ മാരിവില്ല് നിന്‍ മുടിച്ചന്തം
ഏഴുഭാവ നടനമല്ലോ നിന്‍റെ നര്‍ത്തനം (ഏഴുവര്‍ണ്ണ)
ഏഴുസ്വരധാരയായ് നിന്‍ ചീനവാദനം
ഏഴകള്‍ക്ക് തമ്പുരാട്ടി ജന്മസാഫല്യം...
അറിവുനുമധിപതി അഴകിനുഗുണനിധി
ഗിരിശബരീതനയേ
കഴലിണതൊഴുതിടുമടിയങ്ങള്‍ക്കൊരു വരമിതു കനിയുക
അസുലഭവരദേ.. (അറിവുനുമധിപതി)
(വരദാനപ്പൊരുളാകും)
നാലുദിക്കില്‍ നിന്നുമെത്തും നിന്‍റെ ഭക്തര്‍ക്ക്
നാലുനാളും അന്നമൂട്ടിന്‍ നന്മയേകുന്നു (നാലുദിക്കില്‍)
നാലുവേദ പണ്ഡിതയാം മുച്ചിലോട്ടമ്മേ
നാലകത്തില്‍ നെയ് വിളിക്കായ് നീ വിളങ്ങേണം...
അകമലരിണകളില്‍ അഭയമിരന്നു
വരുന്നവരീ ഞങ്ങള്‍
തിരുമുഖ ദര്‍ശനമൊരുചെറുമാത്രയിലടിയനു
നയന സുഖാമൃതമരുളും (അകമലരിണകളില്‍ )
(വരദാനപ്പൊരുളാകും)
muchilottu bhagavathi, muchilottu amma, muchilottamma, muchilottu perunkaliyaattam, muchilottu, muchilott, karolamma, perumkaliyaattam, perunkaliyattam, theyyam, madayil chamundi, kannangaattu bhagavathi, kundora chamundi
#theyyam
#muchilottubhagavathi
#muchilottu_bhagavathi
#devotionalsong
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: