ഓർമ്മയുള്ളവർ ലൈക്ക് അടിക്കൂ 👇👇
Автор: COLOURTUBE
Загружено: 2025-10-25
Просмотров: 2291778
Описание: ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാളികൾക്ക് എക്കാലവും പ്രിയങ്കരിയായ നടിയാണ് സലീമ. കേരളം സലീമയ്ക്കും ഏറെ പ്രിയപ്പെട്ട ഇടമാണ്. നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങിയ സിനിമകളാണ് മലയാളികൾക്കിടയിൽ സലീമയെ പ്രശസ്തയാക്കിയത്. ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ സ്നേഹം ആവോളം നേടിയ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത് രേഖാചിത്രമെന്ന ആസിഫ് അലി സിനിമയിലാണ്. 'അതുവരെ പലവിധ നുണ പറഞ്ഞാണ് പിടിച്ചുനിന്നത്, ആളുകൾക്ക് എന്റെ നാക്കിനെ പേടിയാണ്, നേരിട്ട് വന്ന് സംസാരിക്കില്ല' ഏറെ കാലത്തിനുശേഷം സലീമ മലയാളത്തിലേക്ക് തിരിച്ചെത്തിയതും രേഖാചിത്രത്തിലൂടെയാണ്. അമ്പത്തിനാലുകാരിയായ താരത്തെ കുറിച്ച് കേൾക്കാൻ ഒട്ടും സുഖം തോന്നാത്ത ഒരു റിപ്പോർട്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വരുന്നത്. നടിക്ക് കാൻസർ സ്ഥിരീകരിച്ചു. മൗത്ത് കാൻസറാണ് നടിയിൽ കണ്ടെത്തിയത്. എന്നാൽ താരത്തിന് ചികിത്സിക്കാൻ ആവശ്യത്തിന് പണമില്ല്രിയപ്പെട്ട താരത്തെ കാൻസറിൽ നിന്നും മോചിപ്പിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സുമനസുകളുടെ സഹായം തേടുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും. പല്ലുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകളും വേദനകളും കാരണമാണ് സലീമ ആദ്യം ദന്തഡോക്ടറെ സമീപിച്ചത്. അണപ്പല്ലുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും മോണയിൽ വേദനയും വലത് കവിളിലെ മുറിവുമൊക്കെ സലീമയ്ക്കുണ്ടായിരുന്നു. മുറിവ് പരിശോധിച്ച ഡോക്ടർ ബയോപ്സിക്ക് കുറിച്ചു. പിന്നീട് നിരവധി പരിശോധനകൾ നടത്തിയപ്പോൾ കഴുത്തിലെ ലിംഫ് നോഡുകളിലും പ്രശ്നം കണ്ടു. പിന്നാലെ ബയോപ്സിയുടെ റിസൾട്ട് വന്നു. അത് പരിശോധിച്ചപ്പോഴാണ് നടി കാർസിനോമ എന്ന ഓറൽ കാൻസറാണെന്ന് കണ്ടെത്തിയത്. 'മണ്ടന്റെ ഭാഗ്യം', സിബിന് നേരെ പരിഹാസം, കണക്കിന് കൊടുത്ത് ആര്യ; കഷ്ടം തന്നെയെന്ന് നടി കഴുത്തിലെ ലിംഫ് നോഡുകളിലേക്കും രോഗം പടർന്നിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് നടിയെ. അധികം വൈകാതെ ഒരു ശസ്ത്രക്രിയ നടത്തിയാൽ വായിലെ കാൻസർ നീക്കം ചെയ്യാൻ സാധിക്കും. പക്ഷെ വലിയൊരു തുക ചികിത്സയ്ക്കും ശസ്ത്രക്രിയ്ക്കും എല്ലാമായി ആവശ്യമായി വരും. തുടർ ചികിത്സയ്ക്കായി 20 ലക്ഷത്തിന് അടുത്ത് രൂപ വേണം. സർജറിക്ക് അടക്കം എല്ലാത്തിനുമായി ഇത്രയും ഭാരിച്ചൊരു തുക എടുക്കാനുള്ള സാമ്പത്തികശേഷി നടിക്കില്ല. അത് മനസിലാക്കിയാണ് നടിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി സുഹൃത്തുകൾ സഹായം അഭ്യർത്ഥിച്ച് തുടങ്ങിയത്. നടി ചാർമിള അടക്കമുള്ളവർ സലീമയുടെ അസുഖവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും സാമ്പത്തിക സഹായം നൽകാൻ മനസുള്ളവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിവിധ ഭാഷകളിൽ മുന്നൂറോളം സിനിമകളിൽ നായികയായും ഹാസ്യനടിയായും അഭിനയിച്ച ഗിരിജയുടെ മകളാണ് സലീമ. കലേശ്വരി ദേവി എന്നാണ് യഥാർത്ഥ പേര്. നടി ഗിരിജയുടെ മകളെന്ന ടാഗാണ് തുടക്കകാലത്ത് സലീമയ്ക്ക് സിനിമകൾ കിട്ടാൻ കാരണമായത്. തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. നടി എന്നതിലുപരി സംരംഭകയുമെല്ലാമായിരുന്നു സലീമ. നടിയുടെ സിനിമ അരങ്ങേറ്റം തെലുങ്ക് സിനിമ മേഘസന്ദേശത്തിലൂടെയായിരുന്നു. പിന്നീട് തമിഴിൽ സിനിമ ചെയ്തു. ശേഷമാണ് ഞാൻ പിറന്ന നാട്ടിൽ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. നഖക്ഷതങ്ങൾ ആയിരുന്നു സലീമയുടെ ആദ്യത്തെ മലയാളം ഹിറ്റ്. പിന്നീടാണ് ആരണ്യകം, മഹായാനം, വന്ദനം തുടങ്ങിയ സിനിമകൾ സലീമയുടെ കരിയറിൽ സംഭവിക്കുന്നത്. 'വിവാഹം കഴിഞ്ഞ് ഒരിക്കലും മാതാപിതാക്കൾക്കൊപ്പം താമസിക്കരുത്, താലികെട്ടേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നു' ശേഷം സലീമയെ മലയാള സിനിമയിൽ കണ്ടിട്ടില്ല. ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടും വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടുമാണ് സിനിമയില്‍ നിന്ന് മാറി നിന്നത് എന്നാണ് തിരികെ എത്തിയപ്പോൾ നടി പ്രതികരിച്ച് പറഞ്ഞത
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: